കൽപ്പറ്റ :കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന കർഷകർക്കായുള്ള വെബ്ബിനാർ പരമ്പരയുടെ നാലാം ഭാഗം സെപ്റ്റംബർ 15ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നു. വാണിജ്യ അടിസ്ഥാനത്തിൽ പന്നി വളർത്തൽ എന്നതാണ് വിഷയം. സിസ്‌കോസ് വെബെക്സ് വഴി നടത്തുന്ന വെബ്ബിനാറിൽ താല്പര്യമുള്ളവർക്ക് 1704847423 എന്ന ഐ.ഡി മുഖേന പങ്കെടുക്കാവുന്നതാണ്. വെബ്ബിനാർ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് ഉത്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ സൗജന്യമാണ്.
വിവിധ പന്നിയിനങ്ങളും അവയുടെ പ്രജനനരീതികളും, കൂടുനിർമ്മാണ രീതികൾ, പന്നികളുടെ തീറ്റയും തീറ്റക്രമങ്ങളും, പ്രത്യുല്പാദന പരിപാലന രീതികൾ, പന്നികുട്ടികളുടെ പരിപാലനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. സർവ്വകലാശാല ശാസ്ത്രജ്ഞരും വിദഗ്ധ ഡോക്ടർമാരും പങ്കെടുക്കുന്നു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി