പടിഞ്ഞാറത്തറ:തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരുക്ക്.കുറുമണി കൊറ്റുകുളം പ്രദേശത്താണ് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണം ഉണ്ടായത്. പുലിക്കാട്ടുകുന്ന് ഹരിദാസിന്റെ മകൻ നീരജ്(10),രാധ(52), പൂക്കിലോട്ടുകുന്ന് ബിജു (30), ആയാർ വീട്ടിൽ ഷിബിലിയുടെ മകൾ ഷഹദിയ(മൂന്നര ) എന്നിവർക്കാണ് പരുക്കേറ്റത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







