തരിയോട് പത്താംമൈലിലെ മൂട്ടാല ആദിവാസി കോളനിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കിണറിന് സമീപത്തെ ചന്തുവിന്റെ വീടിന്റെ ചുമരിന് വിള്ളലും സംഭവിച്ചു. 25 റിങ്ങുകളിൽ 19 എണ്ണവും താഴ്ന്നു പോയി. കോളനിയിലെ 8 കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായിരുന്ന കിണറാണ് ഇടിഞ്ഞത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും