സംസ്ഥാനത്ത്‌ ഇന്ന് 3139 പേർക്ക് കൊവിഡ്, 2921 പേർക്ക് സമ്പർക്കം വഴി; 1855 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 395, കോഴിക്കോട് 392, മലപ്പുറം 365, എറണാകുളം 298, ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂര്‍ 207, കോട്ടയം 191, കൊല്ലം 188, തൃശൂര്‍ 172, കാസര്‍ഗോഡ് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 16, കണ്ണൂര്‍ 13, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, മലപ്പുറം 5 വീതം, ആലപ്പുഴ 2, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 291, കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം 232, തൃശൂര്‍ 115, പാലക്കാട് 66, മലപ്പുറം 202, കോഴിക്കോട് 128, വയനാട് 33, കണ്ണൂര്‍ 88, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,32,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,88,976 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

17 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (6), ബുധനൂര്‍ (സബ് വാര്‍ഡ് 6), കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (സബ് വാര്‍ഡ് 20), തൃശൂര്‍ ജില്ലയിലെ കട്ടകാമ്പല്‍ (സബ് വാര്‍ഡ് 8), മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 11, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഹരിപ്പാട് (സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (12, 13, 14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (4), തിരുവാര്‍പ്പ് (2), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), മൈലം (7), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (3, 7, 10, 11, 15), ഉദയഗിരി (13), വയനാട് ജില്ലയിലെ മൂപ്പൈനാട് (5 (സബ് വാര്‍ഡ്), 15, 16), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (21) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം

നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

സൈബർ ആക്രമികളെ തുരത്താൻ വാട്‍സ്ആപ്പ്; പുതിയ സെറ്റിംഗ്‍സ് പരീക്ഷണത്തിൽ

സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വാട്‌സ്ആപ്പില്‍ ഉടൻ തന്നെ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ (Strict Account Settings) എന്ന പുത്തന്‍ ഫീച്ചർ പ്രത്യക്ഷപ്പെടും. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പരിചയമില്ലാത്ത

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ

കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ

ജില്ലയിലേവർക്കും പ്രാഥമിക ജീവൻ രക്ഷാ ഉപാധികളുടെ പരിശീലനം ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ,

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.