കൽപ്പറ്റ : കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് നാഷണൽ സർവീസ് സ്കീം പ്രവേശന നടപടികൾ ആരംഭിച്ചു.ഓൺലൈനായാണ് ഈ വർഷം പ്രവേശന നടപടികൾ നടത്തുന്നത്.ജില്ലയിലെ 53 യൂണിറ്റുകളിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് ഹെൽപ്പ് ഡെസ്ക്കുകളിൽ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 50 വിദ്യാർത്ഥികൾക്കാണ് ഒരു യൂണിറ്റിൽ പ്രവേശനം നൽകുക.പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ സാമൂഹ്യ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എൻഎസ്എസ് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ നിർവഹിച്ചു.എസ്കെഎംജെ സ്കൂൾ പ്രിൻസിപ്പൽ സുധാറാണി.എ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിശ്വേഷ് വി.ജി ,സ്മിത
എ എന്നിവർ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ