മാനന്തവാടി:കാട്ടിക്കുളം എടയൂർകുന്ന് ത്രേസ്യാമ്മ (51) ആണ് മരിച്ചത്.അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലമ്പൂരിൽ സ്ഥിരതാമസമാക്കിയ ഇവർ അർബുദരോഗത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയതിനെ തുടർന്നാണ് കോവിഡ് രോഗിയായത്.ഒരാഴ്ച മുൻപ് കാട്ടിക്കുളം എടയൂർ കുന്നിലെ സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.
ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു







