ഓസ്ട്രേലിയയുടെ ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിന് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ നിക്കോളി പെട്രോസ്കിയാണു വാക്സിന് വികസിപ്പിച്ചത്. കോവാക്സ്-19 എന്നു പേരിട്ടിരിക്കുന്ന വാക്സിന് 40 വോളന്റിയര്മാര്ക്കാണു നല്‍കിയത്.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 17,745,570 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 682,194 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 11,151,652 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 282,073 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്