കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ മൂന്ന് യുവാക്കള്‍ ചേർന്ന് ലിഫ്റ്റ് നല്കിയ ശേഷം യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തി. പാലക്കാട് സ്വദേശിയായ യാത്രക്കാരന് കെ.എല്‍ 73 സി 2284 എയ്സ് വാഹനത്തില്‍ ലിഫ്റ്റ് നല്കിയ ശേഷം മുട്ടിലില്‍ കൊണ്ടുപോയി ആക്രമിക്കുകയും പണവും ഫോണും മറ്റും കവരുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് മുട്ടില്‍ സ്വദേശികളായ മൂന്ന് പേരെ കല്‍പ്പറ്റ എസ്ഐ മഹേഷ് കുമാറും, സംഘവും അതിസാഹസികമായി പിടികൂടി. മുട്ടില്‍ കുട്ടമംഗലം കൊട്ടാരം ഷാഫി (32), തൃക്കൈപ്പറ്റ നെല്ലിമാളം പുളിക്കപറമ്പില്‍ സജിത്ത് (32),എടഗുനി മേലെ പറമ്പില്‍ ജംഷീര്‍ (28) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അതി സാഹസികമായി സംഘത്തെ പോലീസ് പിടിച്ചത്.മൂന്നു പേരും മുമ്പും പല കേസുകളിലും പ്രതികളാണ്.

ഫുട്ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്
ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്ബോള്‍