പ്രശസ്ത ഗായകന്‍ എസ്‌പി ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു. കോവിഡ് ബാധിതനായി ഭേദമായതിന് പിന്നാലെ തുടര്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ന് മരണം സ്ഥിരീകരിക്കുന്നത്. ഉച്ചയ്ക്ക് 1.04 ഓടെയായിരുന്നു അന്ത്യം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.