പടിഞ്ഞാറത്തറ: കാർഷിക ബില്ലിലെ കാണാപ്പുറങ്ങൾക്കെതിരെയും പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിലൂടെ വയനാടിനെ ഞെരിച്ചു കൊല്ലുന്ന ഭരണകൂട സമീപനങ്ങൾക്കെതിരെയും പിറന്ന നാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കൾക്കെതിരെയും ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് കുറ്റിയാംവയൽ ഗുഡ് ഷെപ്പേർഡ് പാരീഷ് ഹാളിൽ ജനകീയ പ്രതിരോധ സംഗമവും തിരിതെളിച്ച് പ്രതിഷേധവും സംഘടിപ്പിക്കുമെന്നും ഫാ. അഗസ്റ്റിൻ ചോമ്പാലയിൽ, ബെന്നി മാണിക്കത്ത്, ടോമി ഓലിക്കുഴി, ബിനോയി ഒഴക്കാനാക്കുഴി, ഷോയി വേനക്കുഴി, കമൽ തുരുത്തിയിൽ എന്നിവർ അറിയിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






