സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവർ
കൽപ്പറ്റ മുനിസിപ്പാലിറ്റി 13 പേർ, മീനങ്ങാടി, പനമരം സ്വദേശികള്‍ 12 പേർ വീതം, വാഴവറ്റ സ്വദേശികൾ 9, മേപ്പാടി സ്വദേശികൾ 7, തിരുനെല്ലി സ്വദേശികൾ 6, മാനന്തവാടി, ബത്തേരി സ്വദേശികള്‍ 4 പേർ വീതം, തവിഞ്ഞാൽ സ്വദേശികള്‍ 3, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെള്ളമുണ്ട, കോട്ടത്തറ, സ്വദേശികള്‍ 2 പേർ വീതം, എടവക, പൂതാടി, നെന്മേനി, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യ പ്രവർത്തകൻ, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കണ്ണൂർ സ്വദേശി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവർ
സെപ്റ്റംബർ 25 ന് തമിഴ്നാട്ടിൽനിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശികൾ (44, 49), സെപ്റ്റംബർ 16 ന് മംഗലാപുരത്തു നിന്ന് വന്ന പുൽപ്പള്ളി സ്വദേശി (28) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവർ.