ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന സംഭവത്തില്‍ മര്‍മ്മ ചികിത്സാലയ ഉടമക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് മര്‍മ്മ ചികിത്സാലയം നടത്തുന്ന നാരോം വീട്ടില്‍ ബഷീര്‍ കുരിക്കള്‍(60) എന്നയാളെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ കേന്ദ്രത്തില്‍ ചികിത്സക്കെതിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കാൻ ശ്രെമിച്ചതായാണ് പരാതി.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന