ഗൂഗിൾ മാപ്പിൽ ഇനി കോവിഡ് ലെയറും, ചെയ്യേണ്ടത് ഇങ്ങനെ…

ടെക് ഭീമന്‍ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സര്‍വീസുകളില്‍ ഒന്നാണ് ലോകമെമ്പാടും കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്പ്സ് . ഗൂഗിള്‍ മാപ്പില്‍ ഇനി ഓരോ പ്രദേശത്തെയും കൊവിഡ് കണക്കുകള്‍ കാണിക്കുന്ന സവിശേഷത ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ ഇപ്പോൾ.ഇതിനായി ഗൂഗിള്‍ മാപ്പ്സ് ആപ്ലിക്കേഷന്‍ തുറക്കുമ്പോൾ മുകളില്‍ വലത് കോണില്‍ ദൃശ്യമാകുന്ന ലെയര്‍ ബട്ടണ്‍ ടാപ്പു ചെയ്യേണ്ടതുണ്ട്.ഇവിടെ, ”കൊവിഡ് -19 വിവരം”എന്ന ലെയറില്‍ ടൈപ്പ് ചെയ്യണം.

മാപ്സിലെ ഏരിയയില്‍ ഒരു ലക്ഷം ആളുകളിലെ ഏഴ് ദിവസത്തെ പുതിയ കൊവിഡ് കേസുകള്‍ ലെയര്‍ കാണിക്കും.കേസുകള്‍ പെട്ടന്ന് മനസ്സിലാക്കാന്‍ പ്രത്യേക നിറങ്ങളും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ എവിടെ പോകണം എന്നതിനെക്കുറിച്ച്‌ തീരുമാനിക്കാന്‍ മാപ്സിലെ കൊവിഡ് ലെയര്‍ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.ഗൂഗിള്‍ മാപ്സ് പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളിലും ട്രെന്‍ഡു ചെയ്യുന്ന കേസ് ഡാറ്റ ലഭ്യമാണെന്ന് ഗൂഗിള്‍ പറയുന്നു. ഈ ഡാറ്റയില്‍ രാജ്യം സംസ്ഥാനം, നഗരതലത്തിലുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാകുന്നു.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…

മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി

ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും; അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ

ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമേറുന്ന യുപിഐ; ഒക്‌ടോബറില്‍ റെക്കോർഡ് ഇടപാടുകള്‍, 27 ലക്ഷം കോടി രൂപയിലധികം മൂല്യം

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പണമിടപാടുകള്‍ അതിവേഗം വികസിക്കുകയാണ്. യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ഒക്‌ടോബര്‍ മാസത്തില്‍ റെക്കോർഡ് ഉയരത്തിലെത്തി എന്ന് എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍

അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.