തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളുടെ സംവരണ മണ്ഡലം നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് സെപ്തംബര്‍ 28, 29 ന് നടക്കും. നിലവിൽ കൽപ്പറ്റ നഗരസഭ കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രസ്തുത നറുക്കെടുപ്പിൽ ഗ്രാമ പഞ്ചായത്തിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. നറുക്കെടുപ്പ് ഹാളിൽ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. ഒരേ സമയത്ത് 30ൽ കൂടുതൽ ആളുകൾ ഹാളിൽ പ്രവേശിക്കാൻ പാടില്ല.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






