തൃശ്ശിലേരി മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കം.

മാനന്തവാടി യെൽദൊ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ
വയനാട്ടിലെ ഏക ദേവാലയമായ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന
പള്ളിയിൽ പരിശുദ്ധ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന്
തുടക്കമായി. ഇതര ആരാധനാലയങ്ങളിൽ നിന്ന് വിത്യസ്ഥമായി വിവിധ മതങ്ങളുടെ
സംഗമെന്ന നിലയിൽ ഏറെ പ്രശസ്തമാണ് തൃശ്ശിലേരി പെരുന്നാൾ. തൃശ്ശിലേരി മഹാ ദേവ
ക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ പള്ളിയിലെത്തി നേർച്ച സദ്യക്ക് ആവശ്യമായ അരി
സമർപ്പിക്കുകയും കൊടിയേറ്റിൽ സംബന്ധിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി.
തൃശ്ശിലേരി പള്ളിയുടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും ജീവകാരുണ്യ
പ്രവർത്തനങ്ങളിലും തൃശ്ശിലേരി പള്ളിയുടെ മാതൃക അഭിനന്തനാർഹമാണെന്ന്
കൊടിയേറ്റ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒ.ആർ. കേളു എംഎൽഎ
പറഞ്ഞു.

ഒക്ടോബർ 4ന് രാവിലെ നടക്കുന്ന നാൽനട തീർത്ഥയാത്രയിൽ
ഹൈന്ദവ സഹോദരനായ ഉദയനാണ് കെടാവിളക്കേന്തുക. പെരുന്നാൾ
ഏറ്റുകഴിക്കുന്നതിലും ഭൂരിഭാഗം പേരും ഇതര മതസ്ഥരാണ്.ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ
കോതമംഗലമെന്നാണ് അറിയപ്പെടുന്നത്. 27ന് രാവിലെ കുർബാനക്ക് ശേഷം വികാരി
ഫാ. സിബിൻ താഴെത്തെക്കുടി കൊടി ഉയർത്തി. തൃശ്ശിലേരി മഹാ ദേവ ക്ഷേത്രം
ഭാരവാഹി പി.ടി. ഗോപിനാഥൻ, വി.വി നാരായണ വാര്യർ, തൃശ്ശിലേരി ജുമാ മസ്ജിദ്
ഭത്തീബ് മുത്തലിബ് അമാനി, മഹല്ല് പ്രസിഡന്റ് റഷീദ് തൃശ്ശിലേരി,
സെക്രട്ടറി സി. മജീദ്, അരീക്കര ഭഗവതി ക്ഷേത്രം ഭാരവാഹി വി.വി. രാമകൃഷ്ണൻ
എന്നിവർ നേർച്ച സദ്യക്ക് ആവശ്യമായ അരി സമർപ്പിച്ചു. തൃശ്ശിലേരി സിഎസ്ഐ
പള്ളി വികാരി റവ സിബിൻ സ്റ്റാൻലി, ഫാ. ബേസിൽ കരിനിലത്ത്, തിരുനെല്ലി
പഞ്ചായ്ത്ത് അംഗങ്ങളായ ധന്യ ബിജു, കെ.കെ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി പി.കെ. സ്കറിയ, സെക്രട്ടറി ചാക്കോ വരമ്പേൽ, ജനറൽ കൺവീനർ ബിജു
തട്ടായത്ത്, സഭാ മാനജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പി.കെ. ജോണി
എന്നിവർ നേതൃത്വം നൽകി.

സമാപന ദിനമായ ഒക്ടോബര്‍ 4 വരെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന,
മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക മധ്യസ്ഥ
പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടക്കും. പെരുന്നാളിന്റെ ഭാഗമായി
എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം ഒാൺലൈനായി
സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ദിവസമായ 4ന് നടക്കുന്ന പെരുന്നാൾ
ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർപോളിക്കോർപ്പോസ്
കാർമികത്വം വഹിക്കും. കാൽനട തീർത്ഥയാത്ര, ബസേലിയൻ പ്രതിഭ പുരസ്കാര
സമർപണം, ബസേലിയൻ ചാരിറ്റി ഫണ്ട് സമർപണം എന്നിവ നടക്കും. കോവിഡ്
പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ
നടത്തുന്നത്. പെരുന്നാൾ ചടങ്ങുകൾ വിശ്വാസികൾക്ക് കാണാനായി ഒാൺലൈൻ
സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.