കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരണപ്പെട്ടു. തൊണ്ടര്‍നാട്
കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്.
ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയും 20ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് 22 മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു തുടർന്ന് ഇന്ന് രാവിലെ മരണപ്പെട്ടു.