മാനന്തവാടി രൂപതയിലെ ഫാ: സെബാസ്റ്റ്യൻ (ബാബു ) പാറയിൽ (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഏകദേശം ഒരു മണിയോടെ കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ എത്തിക്കും.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പൊതുദർശനം അനുവദനീയമാണ്. നാളെ (29/09/2020) പത്ത് മണിക്ക് മൃതസംസ്കാര ശുശ്രൂഷ കണിയാരം കത്തീഡ്രലിൽ തന്നെ ആരംഭിക്കും. സംസ്കാര ശുശ്രൂഷയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ വരുവാനാഗ്രഹിക്കുന്നവർ നാളെ രാവിലെ 9 മണിക്ക് മുമ്പായി വന്നു പോകേണ്ടതാണന്ന് രൂപതാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

അബ്ദുല് റഹീമിന്റെ മോചനം വൈകും: 20 വര്ഷം തടവെന്ന കീഴ്ക്കോടതി വിധി അപ്പീല് കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന് കൊല്ലപ്പെട്ട കേസില് സൗദിയിലെ ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല് റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്ക്കോടതി വിധി അപ്പീല് കോടതി