14,15 തീയതികളിൽ ബത്തേരി മൂലങ്കാവ് സ്കൂളിൽ വെച്ച് നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിൽ ഗണിതമേളയിൽ ഓവറോളും , സാമൂഹ്യശാസ്ത്രമേളയിൽ ഓവറോളും , സയൻസ് മേളയിൽ മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായി പതിനൊന്നാം വർഷമാണ് വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരാവുന്നത്. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ പി.ടി.എയും മാനേജ്മെന്റും അനുമോദിച്ചു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







