ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കളക്ടറേറ്റ് പരിസരം, കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്, സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഫ്‌ലാഷ് മോബ് നടന്നു. സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്സ് അംഗങ്ങളും പൂമല സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളുമാണ് ഫ്‌ലാഷ്‌മോബ് അവതരി പ്പിച്ചത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ജില്ലാ ഭരണകൂട ത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







