സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ;ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്

ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, ഇടുക്കി,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

ഇന്നു മുതൽ ഞായറാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

ഫാക്ടറി മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ്

യുവാവിനെ പുഴയിൽ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട്

സ്വയം തൊഴിൽ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 രൂപ

തൊഴിൽ മേള ജൂലൈ 17

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.

ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *