ജനസാഗരം സാക്ഷി : പ്രൌഡോജ്ജ്വലമായി ഇമാം ഗസ്സാലി അക്കാദാമി വാർഷിക സമ്മേളനം.

കൂളിവയൽ : ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി അക്കാദമിയുടെ ഇരുപത്തി രണ്ടാം വാർഷിക ഏഴാം സനദ് ദാന സമ്മേളനത്തിന് പ്രൌഢമായ സമാപനം. 91 യുവ പണ്ഡിതർ ഗസ്സാലി ബിരുദം സ്വീകരിച്ച് മതപ്രബോധന വഴികളിലേക്കിറങ്ങി.

സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ രാവിലെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഘംമം ഡോ. ഇസ്മായിൽ മരിതേരി ഉദ്ഘാടനം ചെയ്തു. ഷാഹിദ് തിരുവാള്ളൂർ ഐ. ഐ. എസ് വിഷയാവതരണവും അബ്‌ദുള്ള ദാരിമി പുളിഞ്ഞാൽ സന്ദേശ ഭാഷണവും നടത്തി. നൂറ്റി അൻപതിലധികം ഗസ്സാലിമാർ സംഗമിച്ച പരിപാടിയിൽ ഡബ്ല്യൂ എം ഒ ജനറൽ സെക്രട്ടറി എം. എ മുഹമ്മദ്‌ ജമാൽ, മിദ്ലാജ് ഗസ്സാലി, ലത്തീഫ് ഗസ്സാലി എന്നിവർ സംസാരിച്ചു.

വൈകിട്ട് നാലുമണി മുതൽ ആരംഭിച്ച പൊതുസമ്മേളനം കെ ടി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.’നിലവിലെ സാമൂഹിക സ്ഥിതി മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കലാണ് ഓരോ ഇന്ത്യക്കാരന്റെയും ധർമ്മമെന്നും, എല്ലാ നിലയിലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നും ഉദ്ഘാടന ഭാഷണത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഓർമ്മിപ്പിച്ചു.സയ്യിദ് മൗലാന ഷുഹൈബ് ഹുസൈനി നദവി മുഖ്യാതിഥിയായി. പ്രൊഫസർ ദാവൂദ് അബ്ദുൽ മാലിക് അൽ ഹിദാബി മലേഷ്യ, സയ്യിദ് അൽ ഹുസൈനി അൽ ജബ്ബാനി തുർക്കി എന്നിവർ പ്രഭാഷണവും എം എ മുഹമദ് ജമാൽ സന്ദേശം ഭാഷണവും നടത്തി.’ പണ്ഡിതൻ ദൈവ ഭയമുള്ളവനാകണം പണ്ഡിതൻ മാതൃകയാക്കേണ്ടത് പ്രവാചകരെയാണ് അവരിൽ നിങ്ങൾക്ക് ഉത്തമമായ മാതൃക ഉണ്ടെന്ന് ‘ ബിരുദ ധാരികളോട് സയ്യിദ് മൗലാന ഷുഹൈബ് ഹുസൈനി നദവി പറഞ്ഞു. സമസ്ത കേരള ജംഈയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിയും ജാമിഅ നൂരിയ്യ ജൂനിയർ കോളേജുകളുടെ രജിസ്ട്രാറുമായ പുത്തനാഴി മൊയ്‌ദീൻ ഫൈസി, ഉമർ മുസ്ലിയാർ, അബ്ദുൽ ഖാദർ പട്ടാമ്പി, പി കെ അബൂബക്കർ സാഹിബ്, എസ് മുഹമ്മദ്‌ ദാരിമി, സയ്യിദ് അഹ്മദ് ജിഫ്രി, ഇബ്രാഹീം ഫൈസി വാളാട്, അസീസ് കൊറോം എന്നിവർ ആശംസാ ഭാഷണം നടത്തി. മഗരിബ് നിസ്കാരന്തരം നടന്ന സനദ് ദാന സമ്മേളനത്തിൽ ഇമാം ഗസ്സാലി അക്കദമി ഡയരക്ടർ റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാ തങ്ങൾ സനദ് ദാനവും ളിയാഉദ്ധീൻ ഫൈസി സനദ് ദാന പ്രഭാഷണവും നടത്തി.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.