വിദ്യാർഥിനിയായി മൂന്നുമാസം കോളജ് കാമ്പസിൽ; പൊലീസ് ഉദ്യോഗസ്ഥ തെളിയിച്ചത് റാഗിങ് കേസ്

ഭോപ്പാൽ: തോളിൽ ഒരു ബാഗുമായി എന്നും കോളജിലെത്തും. സുഹൃത്തുക്കളുമായി കാന്റീനിൽ സമയം ചെലവഴിക്കും. അവരുമായി കൂട്ടുകൂടും.. എന്നാൽ ക്യാമ്പസിലെ റാഗിങ്ങിന്റെ തെളിവുകൾ ശേഖരിക്കുന്ന ഒരു രഹസ്യ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.

ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അടുത്തിടെ നടന്ന റാഗിങിലെ പ്രതികളെ തിരിച്ചറിഞ്ഞ സംഭവത്തിൽ നിർണായക പങ്ക് വഹിച്ചത് മധ്യപ്രദേശ് സാന്യോഗിതാഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ 24 കാരിയായ ശാലിനി ചൗഹാനാണ്. മൂന്നുമാസമാണ് അന്വേഷണത്തിന്റെ ഭാഗമായി ശാലിനി ചൗഹാൻ കോളജിൽ വിദ്യാർഥിയുടെ വേഷത്തിലെത്തിയത്. ഈ സമയത്തിനുള്ളിൽ ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായ റാഗിങ്ങിനിരയാക്കിയ 11 സീനിയർ വിദ്യാർത്ഥികളെ അവർ തിരിച്ചറിഞ്ഞു.

ജൂലായിലാണ് മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതായുള്ള പരാതി പൊലീസിന് ലഭിച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ഹെല്‍പ്പ് ലൈനിലൂടെയാണ് പരാതി നല്‍കിയത്. ചില വാട്സാപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യാനായി വിളിപ്പിച്ച സ്ഥലങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ നേരിട്ട് അന്വേഷണത്തിനെത്തി.എന്നാൽ വിദ്യാർഥികളാരും മൊഴിനൽകാൻ തയ്യാറായില്ല. സീനിയർ വിദ്യാർഥികളെ പേടിച്ചാണ് പലരും തുറന്ന് പറയാന് മടിച്ചത്. പല രീതിയിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ലെന്ന് രഹസ്യ ഓപ്പറേഷന് നേതൃത്വം നൽകിയ സീനിയർ ഇൻസ്‌പെക്ടർ തഹ്സീബ് ഖാസി എൻ.ഡി.ടി.വിയോട് പറഞ്ഞു.
തുടർന്നാണ് കോളേജ് കേന്ദ്രീകരിച്ച് രഹസ്യ ഓപ്പറേഷനിലൂടെ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കുകയും ചെയ്തു. ശാലിനിയായിരുന്നു നഴ്‌സിങ് വിദ്യാർഥിയുടെ വേഷത്തിൽ കോളജിലേക്ക് എത്തിയത്. ഇവർക്ക് പുറമെ മറ്റ് രണ്ട് കോണ്‍സ്റ്റബിള്‍മാരെ കാന്റീന്‍ ജീവനക്കാരായും കോളേജിലെത്തിച്ചു.

ക്യാമ്പസിലും പരിസരത്തും സമയം ചെലവഴിക്കുകയും കാന്റീനിലും അടുത്തുള്ള ചായക്കടകളിലും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് മറ്റ് വിദ്യാർഥികളുമായി ഇവർ സൗഹൃദമുണ്ടാക്കി. പിന്നീടാണ് ജൂനിയർ വിദ്യാർത്ഥികൾ അവർ അനുഭവിക്കുന്ന പീഡനത്തെ തുടർന്ന് മനസ് തുറന്നത്. ലൈംഗികവൈകൃതങ്ങൾക്കടക്കം ഇവർ ജൂനിയർ വിദ്യാർഥികളെ ഇരയാക്കിയിരുന്നതായും വ്യക്തമായി. തുടർന്നാണ് ജൂനിയേഴ്സിനെ റാഗ് ചെയ്യുന്ന 11 സീനിയർ വിദ്യാർഥികളെ തിരിച്ചറിയാനും അവർക്കെതിരെ നടപടിയെടുത്തത്.

പ്രതികളിൽ ഒമ്പതുപേരും മധ്യപ്രദേശ് സ്വദേശികളാണെന്ന് ഇൻസ്പെക്ടർ ഇൻ-ചാർജ് തഹ്സീബ് ഖ്വാസി അറിയിച്ചു. ഒരാൾ ബംഗാൾ സ്വദേശിയും മറ്റൊരാൾ ബിഹാർ സ്വദേശിയുമാണ്. പ്രതികളെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും ഈ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു.

വിദ്യാർഥികൾക്ക് തന്നെ സംശയം തോന്നിയിട്ടില്ലെന്ന് ശാലിനി പറയുന്നു. അങ്ങനെ എന്തെങ്കിലും സാഹചര്യങ്ങൾ വരുമ്പോൾ വിഷയം മാറ്റുമെന്നും അവരിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.

സീറ്റൊഴിവ്

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.