അടിപൊളി ഫീച്ചറുമായി വാട്‌സാപ്പ്: ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇനി ടെക്‌സ്റ്റ് മെസേജിനും ‘വ്യൂ വണ്‍സ്’

ലോകത്തിലേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിക്കാറുള്ള വാട്‌സാപ്പിന്റെ സമീപനം മിക്കപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ ‘വ്യൂ വണ്‍സ് ടെക്‌സ്റ്റ്’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ‘വ്യൂ വണ്‍സ്’ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് ‘വ്യൂ വണ്‍സ്’ഫീച്ചറിന്റെ പ്രത്യേകത. പുതിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ് എന്നും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകും എന്നുമാണ് വിവരങ്ങള്‍.

വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘വ്യൂ വണ്‍സ് ടെക്‌സ്റ്റ്’ ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

സീറ്റൊഴിവ്

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.