രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച മാര്‍ഗരേഖയിലാണ് ഈ നിര്‍ദേശം. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്കു കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച മൂന്നു പേജുള്ള കത്തില്‍ പറയുന്നു. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സി.ആര്‍.പി.സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം. അധികാര പരിധിക്കു പുറത്താണെങ്കിലും വിവരം അറിഞ്ഞാല്‍ കേസ് അല്ലെങ്കില്‍ ‘സീറോ എഫ്.ഐ.ആര്‍’ രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നിയമം പോലീസിന് അധികാരം നല്‍കുന്നു. ഇരയുടെ മരണമൊഴി മജിസ്‌ട്രേറ്റിനു മുമ്ബാകെ രേഖപ്പെടുത്തിയില്ലെന്നോ സാക്ഷികള്‍ ഒപ്പുവച്ചില്ലെന്നോ എന്നതിന്റെ പേരില്‍ ഒരിക്കലും വിട്ടുകളയാന്‍ പാടില്ല. കേസുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
കേസ് അന്വേഷണത്തിലും തുടര്‍നടപടികളിലും പോലീസ് റിസേര്‍ച് ഡവലപ്‌മെന്റ് ബ്യുറോയുടെ സ്റ്റാര്‍ഡ് ഓപറേറ്റിംഗ് പ്രോസിജ്യര്‍ പാലിക്കണം. സെക്ഷ്വല്‍ അസള്‍ട്ട് കലക്ഷന്‍ കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് പാസ്പോ‍ർട്ട് നൽകാൻ കോടതി ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫ​ർ​സീ​ൻ മ​ജീ​ദി​ന് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ജൂ​ൺ ഒ​ന്നുവ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​യാണ് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ

ഹൃദയാഘാതത്തിന്റെ ആദ്യ അടയാളം നെഞ്ചുവേദനയല്ല, ലക്ഷണങ്ങള്‍ മനസിലാക്കാം!

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്തിലെ മരണനിരക്ക് കണക്കാക്കുമ്പോൾ അതിൽ കൂടുതലും സംഭവിച്ചിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2020ൽ ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ സമർപ്പിച്ച കണക്കുകൾ പറയുന്നത് മുപ്പത് മുതൽ അറുപത് വയസുവരെ

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്ക്; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% പിഴവ് ഒഴിവാക്കുന്ന ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത യെന്നും ,മേക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ 12.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936 292205. Facebook

ടെന്‍ഡര്‍ ക്ഷണിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 -50 നുമിടയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.