ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിൽ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടി. 14 ഗ്രാമ പഞ്ചായത്തുകളും 2 നഗരസഭകളുമാണ് പദവിക്ക് അര്‍ഹമായത്. ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളില്‍ ഒട്ടേറെ ചുമതലകള്‍ വഹിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതല ശുചിത്വം ഉറപ്പ് വരുത്തുകയാണ്. ഹരിത കേരള മിഷന്റെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ ചുമതല കൃത്യമായി പാലിച്ച് ശുചിത്വ പദവി നേടിയത് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിശുചിത്വം പാലിക്കാറുള്ള മലയാളികള്‍ പരിസര ശുചിത്വം പാലിക്കുന്നതില്‍ ബോധവാന്മാരല്ല. അതിനാല്‍ പലയിടങ്ങളിലും മാലിന്യം കുന്ന് കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നവ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിത കേരള മിഷന്‍ രൂപീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും പൂര്‍ണ്ണ പങ്കാളിത്തത്തോടെ നാടിന്റെയും ജലസ്രോതസ്സുകളുടെയും ശുചിത്വമാണ് മിഷന്‍ ലക്ഷ്യമിട്ടത്.
സംസ്ഥാനത്തെ 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതോടെ ഹരിതകേരള മിഷന്‍ ലക്ഷ്യപ്രാപ്തിയിലെത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഒരോ തദ്ദേശ സ്ഥാപനവും ഈ പദവി നേടിയെടുത്തത്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും ശുചിത്വ പദവിയിലെത്തിക്കുക, ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളെയും സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലയിലെ മീനങ്ങാടി, എടവക, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, മുട്ടില്‍, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, വൈത്തിരി, മൂപ്പൈനാട്, തൊണ്ടര്‍നാട്, മേപ്പാടി, പൂതാടി എന്നീ ഗ്രാമപഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നഗരസഭകളുമാണ് പദവിക്ക് അര്‍ഹമായത്. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ 100 ല്‍ 61 ന് മുകളില്‍ മാര്‍ക്ക് ലഭിച്ച 16 തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പദവി ലഭിച്ചത്. ജില്ലയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്താണ് കൂടുതല്‍ മാര്‍ക്ക് നേടിയത്.

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, പൂതാടി ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീലത സര്‍ട്ടിഫിക്കറ്റും ഫലകവും വിതരണം ചെയ്തു.

തൊണ്ടര്‍നാട് പഞ്ചായത്ത്തല ഉദ്ഘാടനവും സാക്ഷ്യപത്രവിതരണവും എം.എല്‍.എ ഒ.ആര്‍.കേളു നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കേശവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി.സലിം, മെമ്പര്‍മാരായ സിന്ധു ഹരികുമാര്‍, സുനിത ദിലിപ്, അസ്ഹര്‍ അലി, ഉഷ അനില്‍കുമാര്‍, സെക്രട്ടറി ബോബന്‍ ചാക്കോ, അസി.സെക്രട്ടറി സണ്ണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

എടവക ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ ഉഷാവിജയന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മുടമ്പത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി, മനു ജി കുഴിവേലില്‍, പ്രഭാകരന്‍, പഞ്ചായത്ത് സെക്രട്ടറി ബാലസുബ്രമണ്യന്‍, അസി.് സെക്രട്ടറി മനോജ്, വി.ഇ.ഒ സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ശുചിത്വ പദവി ലഭിച്ച മറ്റ് ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ നേതൃത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു.

ജില്ലാ കലക്ടര്‍ ചെയര്‍മാനും, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ കണ്‍വീനറുമായ ജില്ലാ തല അവലോകന സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ സഥാപന തലത്തില്‍ നടത്തിയിട്ടുള്ള ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് നല്‍കിയാണ് ശുചിത്വ പദവി നിര്‍ണ്ണയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ സ്വയം പ്രഖ്യാപനം നടത്തിയ ശേഷമാണ് അവലോകന സമിതികളുടെ നേതൃത്വത്തില്‍ വിലയിരുത്തിയത്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.