സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് എ.പി.ജെ അബ്ദുൾ കലാം അക്കാദമിക് ലീഡർ അവാർഡ്

കൽപ്പറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് (സാലിമ വർഗീസ് ) സോഷ്യൽ റിസേർച്ച് സൊസൈറ്റിയുടെ 2020ലെ എ.പി.ജെ അബ്ദുൽകലാം അക്കാദമിക് ലീഡർ അവാർഡ്. ഒക്ടോബർ 15ന് തൃശ്ശൂർ ഐ സി എസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ അവാർഡ് ദാനം നടക്കുമെന്ന് സോഷ്യൽ റിസർച്ച് സൊസൈറ്റി ചെയർമാൻ പ്രൊഫസർ ഡോക്ടർ നിസാം റഹ്മാൻ അറിയിച്ചു.

മാനന്തവാടി വിൻസെൻറ് ഗിരിയിലെ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് വിൻസെൻറ് ഡി പോൾ സഭാംഗമാണ് സിസ്റ്റർ ക്രിസ്റ്റീന. എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിലും സൈക്കോളജിയിലും ഇരട്ട മാസ്റ്റർ ബിരുദം നേടിയ ശേഷം ഷം അമേരിക്കയിലെ ഹൈപ്പോ യൂണിവേഴ്സിറ്റിയിൽ നിന്നും കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഡിപ്ലോമയും സ്കൂൾ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് . വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്നു സിസ്റ്റർ ക്രിസ്റ്റീന .

മാനന്തവാടി ന്യൂമാൻസ് കോളേജിൽ ലക്ചററായി പ്രവർത്തിച്ചിട്ടുണ്ട് .മാനന്തവാടി സെൻറ് ജോസഫ് അധ്യാപക പരിശീലന കേന്ദ്രം ,

കല്ലോടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യമ്പള്ളി സെൻറ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട കടമ്പനാട് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2018 മുതൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ആണ്.

മാനന്തവാടി രൂപത കെ.സി.വൈ.എം ആനിമേറ്റർ, മികച്ച സംഘാടക,സാമൂഹ്യപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനുമുമ്പ് മുമ്പ് ടോപ്പർ സ്കൂൾ അവാർഡ്, ബെസ്റ്റ് പ്രിൻസിപ്പാൾ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.നിരവധി ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.