മഹാമാരി കാലത്തെ മഴക്കാലം.. അതീവ ജാഗ്രത വേണം.

ഈ വര്‍ഷത്തെ കേരളത്തിലെ മണ്‍സൂണ്‍ തുടക്കത്തില്‍ മന്ദഗതിയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ശക്തിപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്‌ കോവിഡ് മഹാമാരിക്കാലമായതിനാല്‍ തന്നെ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണ്ടതാണ്. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്കു സമാനമാണ്. അതായത് കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തേണ്ടതാണ്, മഴക്കാല രോഗങ്ങള്‍ വരാതെ നോക്കേണ്ടതുമാണ്.

• നനഞ്ഞ മാസ്കുകള്‍ ഒരു കാരണവശാലും ധരിക്കാന്‍ പാടുള്ളതല്ല. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്കുകള്‍ മാറ്റിവക്കുന്നതും നന്നല്ല.

• പുറത്തു പോകുമ്ബോള്‍ കൂടുതല്‍ മാസ്കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്

• ഉപയോഗിച്ച മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്

• നഞ്ഞ മാസ്കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചു വക്കുക. തുണി മാസ്കുകള്‍ ആണെങ്കില്‍ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കാവുന്നതാണ്.

• ഈ പ്രത്യേക സാഹചര്യത്ത് ഉപയോഗശൂന്യമായ മാസ്കുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയേണ്ടതാണ്.

• നഞ്ഞ മഴക്കൊട്ട് പ്രത്യേകമായി ഉണങ്ങാനിടുക.

• നനഞ്ഞ വസ്ത്രങ്ങള്‍ കഴിയുന്നതും ധരിക്കുന്നത് ഒഴിവാക്കുക. അതില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

• ശരീരത്തില്‍ ഇറുകികിടക്കുന്ന ആഭരണങ്ങള്‍/വസ്തുക്കള്‍/വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ ശരീരവുമായി ഇറുകി കിടക്കുന്ന ആഭരണങ്ങള്‍/വസ്തുക്കള്‍/വസ്ത്രങ്ങള്‍ ധരിച്ചാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

• മൊബൈല്‍ ഫോണുകള്‍ ഐഡി കാര്‍ഡുകള്‍ പേഴ്സുകള്‍ തുടങ്ങിയവ ഇടയ്ക്കിടക്കു സാനിടൈസര്‍ ഉപയോഗിച്ചു അണുവിമുക്തമാക്കേണ്ടതാണ്.

• കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ ശ്രമിക്കുക.

• പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാല്‍ ഇ സന്ജീവി ഓണ്‍ലൈന്‍ ടെലി മെഡിസിന്‍ പ്ലാറ്റ്ഫോമിനെ ആശ്രയിക്കാവുന്നതാണ്.

• ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ തുടരേണ്ടതാണ്.

• രോഗശമനമില്ലെങ്കില്‍ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതാണ്.

• ചികിത്സക്കായി ആശുപത്രികളില്‍ പോകുമ്ബോള്‍ കഴിയുന്നതും രോഗിമാത്രം പോകാന്‍ ശ്രദ്ധിക്കുക.

• കണ്ടൈന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വ്യക്തികളില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍/ദിശ/ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടുക .

• അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചികിത്സക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കുക.

• SMS അഥവാ സോപ്പ് മാസ്ക് സാമൂഹിക അകലം ജീവിതചര്യയുടെ ഭാഗമാക്കുക.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.