നായികാ താരം നമിത പ്രമോദിന്റെ കഫേ ഉദ്ഘാടനത്തിന് താരപുത്രി മീനാക്ഷിക്കൊപ്പം നിൽക്കുന്ന ചുള്ളൻ ആര്? ഉത്തരം കണ്ടെത്തി സോഷ്യൽ മീഡിയ.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഒട്ടനവധി നിരവധി ആരാധകരായിരുന്നു ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ആരാധകരെയും സങ്കടപ്പെടുത്തി ഇരുവരും വിവാഹമോചിതരായി. എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവാഹമോചനം ആയിരുന്നു അത്. ഇരുവരുടെയും ബന്ധത്തിലെ ഏക മകളാണ് മീനാക്ഷി. ഇപ്പോൾ തന്റെ അച്ഛനായ ദിലീപിന്റെയും രണ്ടാം അമ്മയായ കാവ്യാമാധവന്റെയും കൂടെയാണ് താരം താമസിക്കുന്നത്. താര പുത്രിയുടെ പുതിയ പുതിയ വിശേഷങ്ങൾ അറിയുവാൻ എല്ലാ ആരാധകരും എപ്പോഴും കാത്തിരിക്കുകയാണ്.

താര പുത്രിയുടെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്താണ് നമിത പ്രമോദ്. കഴിഞ്ഞ ദിവസം സമ്മർ ടൗൺ എന്ന ഒരു കഫെ താരം തുടങ്ങിയിരുന്നു. താരത്തിന്റെ പുതിയ സംരംഭത്തിന്റെ തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളും നടിയും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മലയാളത്തിലെ പ്രശസ്ത നടിമാരായ മിയ, രജിഷ വിജയൻ, അനു സിത്താര, അപർണ ബാലമുരളി എന്നിവർ എല്ലാവരും ഉദ്ഘാടനത്തിന് എത്തിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് ചടങ്ങിൽ പങ്കെടുത്ത മീനാക്ഷി ദിലീപിനെ ആയിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ചടങ്ങിന് എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട താരം നാദിർ ഷായുടെ മക്കളായ കദീജക്കും ആയിഷക്കും ഒപ്പമാണ്.

എല്ലാ ക്യാമറ കണ്ണുകളും മീനാക്ഷിയുടെ പിറകിലായിരുന്നു. സാധാരണ എല്ലാ പരിപാടികളിലും താരപുത്രിയുടെ കൂടെ ദിലീപ് കാവ്യാമാധവന് ഉണ്ടാകുമായിരുന്നു. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഈ ചടങ്ങിൽ താരപുത്രി ഒറ്റക്കായിരുന്നു വന്നത്. ഗോൾഡൻ യെല്ലോ കളർ ടോപ്പിൽ അതിസുന്ദരി ആയിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത് മറ്റൊരു കാര്യമാണ്.

ചടങ്ങിൽ മീനാക്ഷിയുടെ കൂടെ ഒരു യുവാവ് ഉണ്ടായിരുന്നു. ആ യുവാവിനെ തിരയുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമം. കൂളിംഗ് ഗ്ലാസ് ഇട്ട് ഓറഞ്ച് കളർ ഷർട്ട് ധരിച്ചായിരുന്നു പയ്യൻ മീനാക്ഷിയുടെ കൂടെ ഉണ്ടായത്. അത് ആരാണെന്നാണ് എല്ലാവരുടെയും ചോദ്യം. നമിത പ്രമോദ് പങ്കുവെച്ച ചടങ്ങിന്റെ വീഡിയോയിലൂടെ ആയിരുന്നു ഈ ചെറുപ്പക്കാരൻ ആരാണെന്ന് ചോദ്യങ്ങൾ ഉയർന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് നിർമ്മാതാവ് ആൽവിൻ ആൻറണിയുടെ മകനും, മലയാള ചലച്ചിത്ര സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യാ സഹോദരനുമാണ് ഈ യുവാവ് എന്നാണ്.

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അയൽവാസി വയോധികൻ കസ്റ്റഡിയിൽ

പുൽപ്പള്ളി: വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്

പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.