കായംകുളത്ത് കേബിൾ കുടുങ്ങി സ്‌കൂട്ടർ മറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്.ഭർത്താവ് വിജയൻ ഓടിച്ച സ്‌കൂട്ടറിൽ റോഡിന് കുറുകെ കിടന്ന കേബിൾ വയർ കുരുങ്ങി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. ബൈക്കിൻന്റെ പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണു .
ഇന്നലെ രാത്രി എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകമ്പോൾ ഇടശ്ശേരി ജങ്ഷനിൽവെച്ചായിരുന്നു അപകടം നടന്നത്. ഉത്സവം കഴിഞ്ഞു മടങ്ങുന്ന ആളുകൾ ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭർത്താവ് ഇപ്പോൾ വിജയൻ ചികിത്സയിലാണ്.