പഠാനില്‍ ഷാരൂഖ് കൈപറ്റിയ ശമ്പളം ഇത്രയും; കണക്കുകള്‍ പുറത്ത്.!

മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥമാക്കിയാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ 12 ദിവസത്തിൽ പഠാൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ.

ഇതേ സമയം തന്നെയാണ് പഠാനില്‍ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാന്‍ യാഷ് രാജ് ഫിലീംസ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് വൃത്തങ്ങളുടെ കണക്ക് പ്രകാരം ഏകദേശം 250 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ചെലവ് . ഇതില്‍ ഷാരൂഖ് 35-40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്ന് ട്രേഡ് അനലിസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇൻ പറയുന്നു.

ദക്ഷിണേന്ത്യയില്‍ വിജയ് പോലും 100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുമ്പോള്‍ ഷാരൂഖിന് ഇത്രയും താഴ്ന്ന തുകയോ എന്നതാണ് സംശയമെങ്കില്‍ ഇതില്‍ മറ്റൊരു കാര്യമുണ്ട്. സിനിമയിൽ ലാഭം പങ്കിടൽ കാരാറും ഇതിന് പുറമേയുണ്ട്. അതിനാല്‍ തന്നെ ചിത്രം 1000 കോടി ബോക്സ് ഓഫീസില്‍ എത്തിയാല്‍ ഷാരൂഖിനെ കാത്തിരിക്കുന്നത് വലിയ തുകയാണ്.

അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങള്‍ ഈ പ്രൊഫിറ്റ് മോഡലിലാണ് തങ്ങളുടെ ശമ്പളം വാങ്ങുന്നത്. കുറഞ്ഞ സൈനിംഗ് ഫീസ് ഈടാക്കുകയും സിനിമ വിജയിച്ചാല്‍ അതിന്‍റെ ലാഭത്തിന്‍റെ ഒരു ഭാഗം വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഇത്. ഹോളിവുഡില്‍ അടക്കം നിലവിലുള്ള ശമ്പള രീതിയാണ് ഇത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.