സംസ്ഥാനത്ത്‌ ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

7082 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 94,517; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,22,231

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,22,231 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,49,001 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,76,892 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

7 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് പാസ്പോ‍ർട്ട് നൽകാൻ കോടതി ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫ​ർ​സീ​ൻ മ​ജീ​ദി​ന് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ജൂ​ൺ ഒ​ന്നുവ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​യാണ് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ

ഹൃദയാഘാതത്തിന്റെ ആദ്യ അടയാളം നെഞ്ചുവേദനയല്ല, ലക്ഷണങ്ങള്‍ മനസിലാക്കാം!

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്തിലെ മരണനിരക്ക് കണക്കാക്കുമ്പോൾ അതിൽ കൂടുതലും സംഭവിച്ചിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2020ൽ ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ സമർപ്പിച്ച കണക്കുകൾ പറയുന്നത് മുപ്പത് മുതൽ അറുപത് വയസുവരെ

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്ക്; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% പിഴവ് ഒഴിവാക്കുന്ന ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി,ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത യെന്നും ,മേക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ 12.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936 292205. Facebook

ടെന്‍ഡര്‍ ക്ഷണിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 -50 നുമിടയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.