ഖത്തറിലാണോ? ഒരു ലക്ഷം പേർക്ക് റമദാനിൽ നോമ്പ് തുറക്കാൻ ‘ഇഫ്താർ കൂടാരങ്ങൾ’ തുറക്കുന്നു

ദോഹ: വീശുദ്ധ റമദാനിൽ ഒരു ലക്ഷം പേർക്ക് ദിനംപ്രതി ഇഫ്താർ ഒരുക്കാൻ സൗകര്യമൊരുക്കി ഖത്തർ. ഒരു ദിവസം 10,000 നോമ്പുകാർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന 10 ഇഫ്താർ ടെന്റുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. പ്രവാസികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്.

രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകൾ സ്ഥാപിക്കുകയെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ എൻഡോവ്‌മെന്റ് വിഭാഗം അറിയിച്ചു. “ഇഫ്താർ സായിം എൻഡോവ്‌മെന്റി”ലൂടെയാണ് ടെന്റുകൾ സ്ഥാപിക്കുക. “നീതിക്കും തഖ്‌വയ്ക്കും” വേണ്ടിയുള്ള എൻഡോവ്‌മെന്റ് ഫണ്ടിലേക്ക് വിശുദ്ധ റമദാൻ മാസത്തിൽ എല്ലാവരും സംഭാവനകൾ നൽകണമെന്നും എൻഡോവ്‌മെന്റ് വിഭാഗം അറിയിച്ചു.

എല്ലാ വർഷവും റമദാനിൽ ഇഫ്താർ കൂടാരങ്ങൾ ഒരുക്കാൻ ഡിപ്പാർട്ട്‌മെന്റ് താൽപ്പര്യപ്പെടുന്നുവെന്ന് ജനറൽ എൻഡോവ്‌മെന്റ് വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു.

ഈ വർഷം വിവിധ സ്ഥലങ്ങളിൽ ദിവസവും 10,000 നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ യാക്കൂബ് അൽ അലി പറഞ്ഞു. പത്ത് സ്ഥലങ്ങളിൽ ഇഫ്താർ ഭക്ഷണം നൽകുമെന്നും നോമ്പുകാർക്ക് ഇഫ്താർ വിരുന്ന് ടെന്റുകളിലും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന

എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,

ട്രംപിന്‍റെ ‘അധിക തീരുവ’ : മറികടക്കാൻ ഇന്ത്യ, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത പരിശോധിക്കുന്നു, മോദി ജപ്പാനിലേക്ക്

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുന്നു. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്.

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

ശങ്കരൻ തെങ്ങിൽ തന്നെ’; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്

200 മില്ല്യൺ യൂറോയോളം മുടക്കിയുള്ള പുതിയ സൈനിങ്ങുകൾ, പുതിയ സീസണിലെ വാനോളം പ്രതീക്ഷകളുമെല്ലാമായെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഎഫ്എൽ കപ്പിൽ നിന്നും ഞെട്ടിക്കുന്ന പുറത്താകൽ. പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ

ശ്രേയസിന്റെ ഓണാഘോഷം നടത്തി

ശ്രേയസ് മലവയൽ യൂണിറ്റിന്റെ ഓണാഘോഷം “അത്തപ്പൂപ്പൊലി”നെന്മേനി ഗ്രാമപഞ്ചായത്ത്‌ മെമ്പർ ദീപ ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സുനീറ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓ ഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി. അൽഫോൻസ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.