പൊതു ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണം: മുഖ്യമന്ത്രി.

തിരുവനന്തപുരം : പൊതു ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ നമ്മള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം കൈവിടാതിരിക്കാന്‍ കൈകഴുകൂ എന്നായിരുന്നു. ഇത് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തന്നെ സര്‍വീസ് സംഘടനകളും യുവജന സംഘടനകളും ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും എല്ലാം കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട് ലോക്ക് ഡൗണിലേക്ക് പോയി. അതിനു ശേഷം രണ്ടാം ഘട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും കാമ്പയിന്‍ ചെയ്തു. എന്നാല്‍ എവിടെയോ വച്ചു നമ്മള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി.
അന്ന് കൈ കഴുകാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ മിക്കതും ഉപയോഗശൂന്യമായി കിടക്കുകയാണ്. കൈ ശുചിയാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് 25 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നാണ് ഗ്ലോബല്‍ ഹാന്‍ഡ് വാഷിങ് ഡേയുടെ സന്ദേശത്തില്‍ പറയുന്നത്. വയറിളക്ക സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണം 50 ശതമാനം കുറയ്ക്കാന്‍ കഴിയും എന്നും ലോക സ്റ്റാറ്റിറ്റിക്‌സ് പറയുന്നു.
ഈ വര്‍ഷം മെയ് – ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റു പ്രധാന അസുഖങ്ങളും കുറഞ്ഞതായി കണ്ടു. അതിനു പ്രധാനപ്പെട്ട ഒരു കാരണം ഈ ജാഗ്രതയാണ്. അത്‌കൊണ്ട് തന്നെ ജാഗ്രത വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് ഈ സമയത്ത് ഉണ്ടാകേണ്ടത്. കൈ കഴുകാനുള്ള സൗകര്യങ്ങള്‍ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ഒരുക്കാന്‍ മുന്നോട്ട് വരണം. വീടുകളില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എല്ലാവരും ഇങ്ങനെ കൈ കഴുകുമ്പോള്‍ രോഗ വ്യാപനത്തിന്റെ കണ്ണികളെ പൊട്ടിക്കാന്‍ സാധിക്കും. കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രം പോര അത് പരിപാലിക്കാനുള്ള ശ്രദ്ധയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.