ബെംഗളൂരു: ഏകീകൃത കളര്‍ കോഡില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് ബെംഗളൂരുവിന് അടുത്താണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാർ തടഞ്ഞത്. ബസിനു മുന്നിലെ ഫ്ലൂറസന്‍സ് ഗ്രാഫിക്സുകള്‍ കണ്‍സീലിങ് ടേപ്പ് കൊണ്ട് മറച്ചതിനു ശേഷമാണ് ബസിന്റെ യാത്ര തുടരാന്‍ അനുവദിച്ചത്. കേരളത്തിലെ നിയമം മറികടക്കാന്‍ ബസുകളുടെ റജിസ്ട്രേഷന്‍ ഈയിടെയാണു കര്‍ണാടകയിലേക്കു മാറ്റിയത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.