സഞ്ജുവിനോട് ബിസിസിഐയുടെ കരുണ! ഭാവി പദ്ധതികളുടെ ഭാഗം; വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി.

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി. 2022 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കരാര്‍ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് സഞ്ജുവിനെ ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു കോടിയാണ് സി കാറ്റഗറിയിലുള്ളവര്‍ക്ക് ലഭിക്കുക.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഉമേഷ് യാദവ്, ഏകദിന താരം ശിഖാര്‍ ധവാന്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കെ എസ് ഭരത് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങള്‍. എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി രവീന്ദ്ര ജഡേജയെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവരാണ് നേരത്തെ പട്ടികയിലുണ്ടായിരുന്നത്.

അഞ്ച് കോടി പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡില്‍ നാല് താരങ്ങളുണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, റിഷഭ് പന്ത് എന്നിവരേയാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയത്. മോശം ഫോമിലുള്ള കെ എല്‍ രാഹുലിനെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മൊഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് നിലവില്‍ ബി ഗ്രേഡിലുള്ള താരങ്ങള്‍. മൂന്ന് കോടിയാണ് ഇവരുടെ പ്രതിഫലം.

കരാറില്‍ ഉള്‍പ്പെട്ടതോടെ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പദ്ധതികളുടെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്. വരുന്ന പരമ്പരകളില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം. പന്ത് കാറപകടത്തെ തുടര്‍ന്ന് പുറത്തുനില്‍ക്കുന്ന സാഹചര്യത്തിലും ഇഷാന്‍ കിഷന്റെ മോശം ഫോമും പരിഗണിച്ച് സഞ്ജുവിന് വീണ്ടും അവസരം നല്‍കാനാണ് സാധ്യത. 31ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന് നിര്‍ണായകമാവും.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.