ഇസ്രയേൽ ആക്രമണത്തിനെതിരെ വൻ പ്രതിഷേധം; എന്താണ് അൽ അഖ്‌സ പള്ളിയുടെ പ്രാധാന്യം?

ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ബുധനാഴ്ച പുലർച്ചെ റംസാൻ പ്രാർത്ഥനയ്ക്കിടെയുണ്ടായ ഇസ്രയേൽ പോലീസിന്റെ ആക്രമണത്തിൽ വൻ പ്രതിഷേധം. പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഭവത്തില്‍ നിരവധി പലസ്തീനികൾ ആക്രമണത്തിനിരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു. അധിനിവേശ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും മാസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ ബാക്കിയായിരുന്നു അൽ അഖ്‌സ പള്ളിയിലെ ആക്രമണം.

എന്താണ് അൽ അഖ്‌സ പള്ളിയുടെ ചരിത്രം?

ജൂതന്മാർക്ക് ഹർ-ബൈത്ത് അല്ലെങ്കിൽ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് അല്ലെങ്കിൽ നോബിൾ സാങ്ച്വറി എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി ജറുസലേമിലെ ഒരു പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് മുസ്ലീങ്ങൾ ഈ സ്ഥലത്തെ കണക്കാക്കുന്നത്.

ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി സ്ഥിതിചെയ്യുന്നത്. ഡോം ഓഫ് ദി റോക്ക്, അൽ-അഖ്സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് പുണ്യസ്ഥലങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്സ. ജൂതരുടെ പ്രാർഥനാ കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഈ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. ജൂതരുടെ ഏറ്റവും പവിത്രമായ കേന്ദ്രം കൂടിയാണ് ടെമ്പിൾ മൗണ്ട്. സോളമൻ രാജാവ് 3,000 വർഷങ്ങൾക്ക് മുൻപ് അവിടെ ആദ്യത്തെ ക്ഷേത്രം നിർമിച്ചതായി ജൂതന്മാർ വിശ്വസിക്കുന്നു. എന്നാൽ എ ഡി 70-ൽ റോമാക്കാർ രണ്ടാമത്തെ ക്ഷേത്രം തകർത്തു.

പിന്നീട് 1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോർദാനാണ് ഈ സ്ഥലത്തിന്റെ മേൽനോട്ടം വഹിക്കുന്ന വഖഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്.

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയുടെ പ്രാധാന്യം എന്താണ്?

പരമാധികാരത്തിന്റെയും മതത്തിന്റെയും പേരിൽ ഭീകരമായ അക്രമങ്ങൾ നടക്കുന്ന കേന്ദ്രമാണ് ജറുസലേമിലെ അൽ അഖ്സ വളപ്പ്. മുസ്ലീങ്ങൾ അല്ലാത്തവർക്കും ഈ പ്രദേശം സന്ദർശിക്കാൻ കഴിയും. എന്നാൽ, മുസ്ലീങ്ങൾക്ക് മാത്രമേ പള്ളി വളപ്പിൽ ആരാധന നടത്താൻ അനുവാദമുള്ളൂ. കുറച്ച് നാളുകളായി നിയമങ്ങൾ ലംഘിച്ച് കൊണ്ട് ജൂതന്മാർ ഈ പ്രദേശത്ത് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. ഇതേത്തുർന്നുണ്ടായ ഏറ്റുമുട്ടലുകൾ 2021 ൽ ഗാസയും ഇസ്രയേലും തമ്മിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായി.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും

യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം

തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം

അധ്യാപക നിയമനം

പട്ടികവർഗ വികസന ഓഫീസിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് മോഡൽ റസിഡന്റിൽ സ്കൂളുകളിൽ വിവിധ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിലായി ഹൈ സ്കൂൾ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ,

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.