ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം: പ്രതി പിടിയില്‍

മാനന്തവാടി:മാനന്തവാടിയില്‍ നിന്നും കാല്‍നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ മാനന്തവാടി പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളിയ്ക്കത്തറ വീട്ടില്‍ സച്ചു എന്ന സജിത്ത് കുമാര്‍ ജിമ്മന്‍ (36) ആണ് താമരശ്ശേരിക്ക് സമീപം വെച്ച് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപി.എസിന്റെ നിര്‍ദേശപ്രകാരം മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ മാനന്തവാടി സി ഐ എം.എം അബ്ദുള്‍ കരീമടങ്ങുന്ന സംഘമാണ് പ്രതിയെ
പിടികൂടിയത്.
പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മള്‍ എന്ന് അംബിക (42) എന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും ബൈക്കില്‍ കടന്നു കളയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 37 ഓളം കേസുകളിലെ പ്രതിയാണ് സജിത്ത്. ബൈക്കിലെത്തി മാല കവരുന്ന രീതിയാണ് ഇയ്യാള്‍ പ്രധാനമായും പിന്‍തുടരുന്നത്. ‘പ്രൊഫഷണല്‍ ‘ രീതിയില്‍ മാല കവരുന്ന സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധ കവര്‍ച്ചക്കാരനായ സജിത്തിനെ കുടുക്കിയതും ഈ പ്രൊഫഷണലിസം തന്നെയാണ്.

ഇന്നലെ വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സജിത്തിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൃത്യമായും ചടുലമായും ആയാസരഹിതമായും മാനന്തവാടിയില്‍ നിന്നും മാല കവര്‍ന്നതോടെ ആ രീതിയില്‍ കവര്‍ച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതിലാണ് സജിത്തിലേക്ക് എത്തിചേര്‍ന്നത്. തുടര്‍ന്ന് ജില്ലാതിര്‍ത്തികളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസിന് മൂന്ന് ദിവസം മുമ്പ് പ്രതിയും , വനിതാ സുഹൃത്തും ബാവലി ചെക്ക് പോസ്റ്റ് കടന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചു.ഇതോടെ കവര്‍ച്ചക്ക് പിന്നില്‍ സജിത്താണെന്ന് പോലീസിന് വ്യക്തമായി.
സിഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് ക്രൈം സ്‌ക്വാഡ് അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും ഇന്ന് രാവിലെ 11.30 ഓടെ താമരശ്ശേരിക്ക് സമീപം വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മുതലമ്മാള്‍ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താമരശ്ശേരി പോലീസിന്റെ സഹായത്തോടെ അവരേയും പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു.പൊതുവെ പിടികൂടുന്ന സമയങ്ങളില്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുന്ന ഇയ്യാള്‍ക്ക് ജിമ്മന്‍ എന്ന വിളിപ്പേരുമുണ്ട്. താമരശ്ശേരി സ്റ്റേഷനില്‍ വെച്ചും, മാനന്തവാടി സ്റ്റേഷന്‍ പരിസരത്തും ഇയ്യാള്‍ അക്രമ സ്വഭാവം പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

32 കേസുകളില്‍ പ്രതിയായിരുന്ന സജിത്ത് പിന്നീട് ജയിലിലായിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഇയാള്‍ ആറോളം കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2022 നവംബറില്‍ നാഗമ്പടത്തെ ബൈക്ക് മോഷണം, അതിനടുത്ത ദിവസം ചിങ്ങവനത്ത് മാല കവര്‍ച്ച, ഡിം സംബറില്‍ ചങ്ങനാശ്ശേരിയിലെ ഉത്സവ നഗരിയില്‍ നിന്നും 71 വയസായ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല കവര്‍ച്ച, ജനുവരിയില്‍ ചങ്ങനാശേരിയില്‍ തന്നെ യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല കവര്‍ച്ച, അതേ മാസം ഗുരുവായൂരില്‍ മറ്റൊരു സത്രീയുടെ 3 പവന്റെ മാല കവര്‍ച്ച എന്നിങ്ങനെയാണ് അടുത്തിടെ സജിത്തിനെതിരെയുള്ള കേസുകള്‍.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെ പോലീസിനെ വിദഗ്ധമായി വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലാണ് ഇയ്യാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉള്ളത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാള്‍ പിടിച്ചുപറി നടത്തിയിരുന്നത്.

പോലീസിനെ കബളിപ്പിക്കാന്‍ ബൈക്കിന് വ്യാജ നമ്പര്‍ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങള്‍, ആളില്ലാത്ത വീടുകള്‍, കടല്‍ തീരപ്രദേശങ്ങള്‍, കനാല്‍ പുറമ്പോക്ക്, പുഴ തീരം, ഉത്സവ പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് മോഷണത്തിനായി നീങ്ങും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കാലങ്ങളായി ഇയ്യാള്‍ പോലീസിനെ വട്ടം കറക്കുകയായിരുന്നു
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്‌ഐമാരായ സോബിന്‍ കെ.കെ, നൗഷാദ്.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ വി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാസിം ഫൈസല്‍, രഞ്ജിത് വി.കെ, ദീപു എന്‍.ജെ, ജെറിന്‍.കെ ജോണി,പ്രവീണ്‍,ബൈജു കെ.ബി, നൗഫല്‍ സി.കെ, വിപിന്‍ കെ.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും

യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം

തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം

അധ്യാപക നിയമനം

പട്ടികവർഗ വികസന ഓഫീസിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് മോഡൽ റസിഡന്റിൽ സ്കൂളുകളിൽ വിവിധ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിലായി ഹൈ സ്കൂൾ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ,

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.