മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 23 ന് തുടങ്ങും. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ കൊടിയേറ്റും. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ഭക്തസംഘടനകളുടെ സംയുക്ത വാർഷികം നടക്കും. കലാപരിപാടികളും നടക്കും. 24 ന് രാവിലെ മുന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







