കർണാടക തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി നേടിയ കോൺഗ്രസ് വിജയം കുവൈറ്റിലെ ഒഐസിസി പ്രവർത്തകർ ആഘോഷമാക്കി. അബ്ബാസിയാ ഓ.ഐ.സി.സി ഓഫീസിൽ കൂടിയ വിജയഘോഷത്തിന് ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണോത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഷെറിൻ, ചന്ദ്രമോഹൻ, ഇല്യാസ്, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഷോബിൻ സണ്ണി, അലക്സ് മാനന്തവാടി, ജോയ് ജോൺ, എബി, ബിജി പള്ളിക്കൽ, ബത്താർ വൈക്കം, എന്നിവർ ആശംസ പ്രസംഗം നടത്തി. നാഷണൽ സെക്രട്ടറി ജോയ് കരവാളൂർ കൃതജ്ഞത പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തി.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ