കൽപ്പറ്റ എംസിഎഫ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സംഗമം ശ്രദ്ധേയമായി. 2012 മുതല്‍ 2023 വരെയുള്ള കാലയളവിലെ പത്താം തരത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമമാണ് സംഘടിപ്പിച്ചത്.
സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മുന്‍കാല സ്‌കൂള്‍ അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. പ്രിന്‍സിപ്പാള്‍ നീതു ജെ ജെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രെസ് സുനിത ശ്രീനിവാസ്, സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, മുഹമ്മദ് മാസ്റ്റര്‍, അഫ്‌സല്‍, കെ പി മുഹമ്മദ്, ഒ കെ സകീര്‍, ഫൈസല്‍ താനേരി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി അഫ്‌സല്‍ സൈഡ്‌നെയും സെക്രട്ടറിയായി അഫീസ് ജവാദിനെയും ട്രഷററായി ഷിബിലയെയും തെരഞ്ഞെടുത്തു. പൂര്‍വ അധ്യാപകരായ രഞ്ജിദാസ്, ആനി ജയിംസ്, ഡെയ്‌സി, തസ്‌നീം എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.