‘അത് കള്ളം, എനിക്ക് ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല’; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്

വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ കുറിപ്പ്

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കേരളപ്പിറവി ദിനത്തില്‍ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 11,275 രൂപയാണ്.പവന് 90,200 രൂപയും. ഒരു പവനില്‍ കുറഞ്ഞ്ത് 200 രൂപയാണ്. ലൈറ്റ് വെയിറ്റ്

ജീവൻ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ ഇന്ന് മുതൽ ജീവൻ രക്ഷാ സമരം ആരംഭിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം. സമരത്തിന്റെ ആദ്യഘട്ടം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി

മുംബൈ: ഈ മാസം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ നവംബറിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍

നവംബർ ഒന്നിന് റേഷൻ വാങ്ങാൻ ചെന്നാൽ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവും കിട്ടും.

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​പ്പി​റ​വി​ദി​ന​മാ​യ​ ​ന​വം​ബ​ർ​ ഒ​ന്നി​ന് ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​ ​സം​സ്ഥാ​ന​മാ​യി​ ​കേ​ര​ളം​ ​മാ​റി​യ​തി​ന്റെ​ ​പ്ര​ഖ്യാ​പ​നം നടത്തുകയാണ്. ഇതിനോട് അനുബന്ധിച്ച് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യും. റേ​ഷ​ൻ​ക​ട​ക​ൾ​ക്ക് ​അന്ന് പ്ര​വൃ​ത്തി​ദി​വ​സ​മായിരിക്കും.​ ​ റേ​ഷ​ൻ​ക​ട​ക​ളു​ടെ​

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കും. ഫോണ്‍- 95999669. Facebook Twitter WhatsApp

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.