പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പാണ്ടിക്കടവ് അഗ്രഹാരം കട്ടക്കളത്തിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. 17 വയസായിരുന്നു.പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകന്‍ ആരിഫാണ് മരിച്ചത്. സുഹൃത്ത് ചെമ്പ്രക്കണ്ടി ജലീലിന്റെ മകന്‍ നവീനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍
ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്