മാനന്തവാടി ഗവ. കോളേജില്‍ ആരംഭിച്ച കുടുംബശ്രീ കാന്റീനിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ അനുഗ്രഹ കുടുംബശ്രീയാണ് കാന്റീന്‍ നടത്തുന്നത്. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് അംഗം എം.പി വത്സന്‍, മാനന്തവാടി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുള്‍ സലീം, കോളേജ് അദ്ധ്യാപകരായ ഡോ. എസ്. ശരത്ത്, ഡോ. ബെന്നി ജോസഫ്, എ.കെ. സുമേഷ്, പി. സുധീര്‍കുമാര്‍, എം.എസ്. ആതിര, കോളേജ് സൂപ്രണ്ട് എം.എ പത്മാവതി തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു
കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച