ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്റ്റാഫുകളുടെ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉത്ഘാടനം ചെയ്തു.മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. സ്വാഗതം ആശംസിച്ചു .ബത്തേരി നഗരസഭ കൗൺസിലർ വത്സ ജോസ്,സെൻട്രൽ പ്രോഗ്രാം ഓഫീസർ ഷാജി കെ. വി., പി.പി.സ്കറിയ,ഒ.ജെ. ബേബി,ബിൻസി പി.സാബു,അനുഷ എന്നിവർ സംസാരിച്ചു.നാ ഷണൽ മില്ലറ്റ് ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന ചെറുധാന്യങ്ങളെ ക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിന് ജോമോൻ തച്ചിൽ,ഡോ.അബ്ദുൾസലാം എന്നിവർ നേതൃത്വം നൽകി.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും ബട്ടർ ഫ്രൂട്ട് തൈകൾ വിതരണം ചെയ്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







