പുൽപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിനെട്ടാമത് ഫോട്ടോ ഫെസ്റ്റിന്റെ വയനാട് ജില്ലയിലെ വാഹന പ്രചരണ ജാഥയ്ക്ക് പുൽപ്പള്ളി യൂണിറ്റ് സ്വീകരണം നൽകി. അങ്കമാലി അഡുലെക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ വെച്ച് ജൂൺ 15, 16, 17 തീയതികളിൽ നടക്കുന്ന ഫോട്ടോ ഫെസ്റ്റിൽ എല്ലാ കമ്പനികളുടെയും ക്യാമറകളും അനുബന്ധ സാധനങ്ങളും മേടിക്കുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ട്. ഇതോടനുബന്ധിച്ച് നടത്തുന്ന ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും നൽകും. കൂടാതെ സൗജന്യമായ ഫോട്ടോഗ്രാഫി വർഷോപ്പ് മൂന്നുദിവസങ്ങളിലും ഉണ്ടായിരിക്കും. സമകാലിക ഡിസൈനർമാരുടെ വിപുലമായ ശ്രേണി, ആകർഷകമായ ആർട്ട് ലൈനുകൾ പോലുള്ള ഘടകങ്ങൾ ചേർത്ത് വിപുലമായ സെറ്റുകളും ഗ്ലാമറസ് മോഡലുകളും ഉള്ള തിയറ്റർ പ്രൊഡക്ഷനുകളായി അവരുടെ ഷോകൾ നിർമ്മിക്കുന്നു. ആഹ്ലാദകരമായ സംഗീതവുമായി സമന്വയിപ്പിച്ച് മോഡലുകൾ റാംപിലൂടെ നടക്കുകയും നിങ്ങളുടെ കാഴ്‌ചയ്‌ക്കും ഷൂട്ടിംഗ് ആഹ്ലാദത്തിനും വഴിയൊരുക്കുകയും ചെയ്യും. പുൽപ്പള്ളിയിലെ വാഹന പ്രചരണ ജാഥ വയനാട് ജില്ലാ പ്രസിഡൻറ് വി രാജു ഉദ്ഘാടനം ചെയ്തു. ജോയി ഗ്രേസ് (സ്വാന്തനം സംസ്ഥാന കോഡിനേറ്റർ), അനീഷ് (ജില്ല സെക്രട്ടറി), നിത്യ ഉണ്ണി (ജില്ലാ കമ്മിറ്റി അംഗം), ഷാജി (ബത്തേരി മേഖല പ്രസിഡൻറ്), സാജൻ (ബത്തേരി മേഖല സെക്രട്ടറി), ബിജുമോൻ കെ കെ (പുൽപ്പള്ളി യൂണിറ്റ് പ്രസിഡൻറ്), സനീഷ് പി ആർ (പുൽപ്പള്ളി യൂണിറ്റ് സെക്രട്ടറി), ഡാമിൻ ജോസഫ് (ബത്തേരി മേഖല കമ്മിറ്റി അംഗം) എന്നിവർ ആശംസകൾ നേർന്നു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







