പടിഞ്ഞാറത്തറ മുകളേൽപ്പടി മീൻമുട്ടി റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വരാമ്പറ്റ വന സംരക്ഷണ സമിതി അനുവദിച്ച സാമ്പത്തിക സഹായം പ്രസിഡൻ്റ് കെ.കെ.ശിവദാസ് വാർഡ് മെമ്പർ യു.എസ് സജിക്ക് കൈമാറി. ചടങ്ങിൽ മിനി സജി, ഷാൻ്റി ജോസ്, ബീറ്റ് ഓഫീസർമാരായ, വിഗേഷ്, അബിൻ, എം.സി ജോണി, എബി, ടോമി തുടങ്ങിയവർ സന്നിഹിതരായി.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







