‘വിളിച്ചിട്ട് അച്ഛൻ മിണ്ടുന്നില്ല, സഹായിക്കണം സാറേ’, പൊലീസ് സ്റ്റേഷനിലേക്ക് രാത്രി കാർ പാഞ്ഞെത്തി, സംഭവിച്ചത്

കാഞ്ഞങ്ങാട്: അർദ്ധരാത്രിയിൽ സഹായമഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഒരു കുടുംബത്തിന്‍റെയാകെ പ്രാർത്ഥനയ്ക്ക് പൊലീസ് തുണയായത്. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ പാഞ്ഞെത്തുന്നതും വാഹനത്തിൽ നിന്നും നിലവിളി കേള്‍ക്കുന്നതും. അബേധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായമഭ്യർത്ഥിച്ച് എത്തിയ കുടുംബത്തിന് പൊലീസ് രക്ഷകരാവുകയായിരുന്നു.

‘സാർ ഞങ്ങളുടെ അച്ഛനെ ആശുപത്രിയിൽ കാണിച്ചു വരുന്ന വഴിയാണ്. ഇപ്പോൾ അച്ഛൻ വിളിച്ചാൽ മിണ്ടുന്നില്ല. ഞങ്ങൾ വന്ന വണ്ടിയിൽ പെട്രോൾ കുറവാണ്. ആശുപത്രിയിൽ എത്താനാവില്ല. സഹായിക്കണം’, കാറിൽ നിന്നും നിലവിളിയോടെ ഒരാളുടെ അഭ്യർത്ഥന. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ അത്യാസന്ന നിലയിലായിരുന്ന വയോധികനെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്കുള്ള സൌകര്യമൊരുക്കി. കൃത്യ സമയത്ത് ചികിത്സ കിട്ടിയതോടെ ഇദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്. രോഗി ഇപ്പോള്‍ ചെങ്കള ഇകെ നായനാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസിന്‍റെ സമയോചിത ഇടപെടൽ വളരെ ആശ്വാസമായെന്ന് വയോധികന്‍റെ ബന്ധുക്കള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ശനിയാഴ്ച രാത്രി ഒരു മണിയോടെ മേൽപ്പറമ്പ് പാലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ കുതിച്ചെത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ നിലവിളിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം പകച്ചു പോയ പൊലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് വാഹനത്തിന്റെ അടുത്തേക്ക് ചെന്നു. കാറിനകത്ത് ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് അവർ കണ്ടത്. കാര്യം തിരക്കിയപ്പോൾ ” സാർ ഞങ്ങളുടെ അച്ഛനെ ആശുപത്രിയിൽ കാണിച്ചു വരുന്ന വഴിയാണ്. ഇപ്പോൾ അച്ഛൻ വിളിച്ചാൽ മിണ്ടുന്നില്ല. ഞങ്ങൾ വന്ന വണ്ടിയിൽ പെട്രോൾ കുറവാണ്. ആശുപത്രിയിൽ എത്താനാവില്ല. സഹായിക്കണം ..”

അബോധാവസ്ഥയിൽ കിടക്കുന്നയാളെ കെട്ടിപ്പിടിച്ചുകൊണ്ട് കാറിൽ ഉണ്ടായിരുന്ന ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ സമയം പാഴാക്കിയില്ല. പൊലീസ് സ്റ്റേഷനിലെ വാഹനത്തിൽ അത്യാസന്ന നിലയിലായിരുന്ന രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും കയറ്റി ഉടനടി തന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഞങ്ങളിൽ ഉള്ള വിശ്വാസം ഇനിയും കാത്തുസൂക്ഷിക്കുമെന്ന ഉറപ്പോടെ … നന്ദി.. സ്നേഹം.

ത്വയ്ബ കോൺഫറൻസ് സന്ദേശ യാത്ര നാളെ ആരംഭിക്കും

കൽപ്പറ്റ: തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ മൂന്നുമാസകാലമായി ആചരിക്കുന്ന റബീഅ് ക്യാമ്പയിൻ വയനാട് ജില്ലാ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്വൈബ കോൺഫ്രൻസ് പ്രചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന

തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ സ്വദേശിനി നിഖില അകത്തായത് ഇങ്ങനെ…

ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം

നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാർ

വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു

ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക

രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ, കിയ

ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡുമായി ബെവ്‌കോ; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.