കാട്ടിക്കുളം :അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അത്തിക്കൽ പൈലി അനുസ്മരണവും, മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആയി നിയമിതനായ എ. എം. നിഷാന്തിന് സ്വീകരണവും, ഏറെ കാലം കാട്ടിക്കുളം ക്ഷീര സംഘം പ്രസിഡന്റ് ആയിരുന്ന പി. എൽ. ബാവയ്ക് യാത്രയയപ്പും നൽകി. തിരുനെല്ലി, തൃശ്ശിലേരി കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗം കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ :എൻ. കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സതീശൻ പുളിമൂട് ആദ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. എം നിഷാന്ത്,കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. എം. ബെന്നി, ഡിസിസി സെക്രട്ടറി. എക്കണ്ടി മൊയ്‌ദുട്ടി, റഷീദ് തൃശ്ശിലേരി, ഷംസീർ അരണപ്പാറ, സുശോബ് ചെറുകമ്പം, ശശി തോൽപ്പെട്ടി, പി. എം, സ്കറിയ, ബാല നാരായണൻ, വി. വി. രാമകൃഷ്ണൻ,എന്നിവർ സംസാരിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658