ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളിൽ ഒന്നാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് തുടങ്ങിയവ കടലയില്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ, ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കടല നല്ലതാണ്.ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇത് വളരെ ഗുണകരമാണ്.
സസ്യാഹാരികള്‍ക്ക് കടലയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു. കടലയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ തടയാനും കടല നല്ലതാണ്.