കൽപ്പറ്റ: വർദ്ധിച്ച് വരുന്ന ഉപഭോക്തൃ സൂചികക്കനുസരിച്ച് കേന്ദ്രം പ്രഖ്യാപിക്കുന്ന ഡി.എ വർന്ധനവ് കേരളത്തിലെ സർക്കാർ ജീവനകാർക്ക് കിട്ടാക്കനിയായി തീർന്നിരിക്കുകയാണ് . തീർത്തും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങൾ കാരണം കുതിച്ചുയരുന്ന വില കയറ്റം പൊതുജനങ്ങളെപ്പോലെ തന്നെ നിത്യനിദാന ചിലവ് അധികമായി വരുന്ന സർക്കാർ ജീവനകാർക്കും വലിയ ബാധ്യതയാണ് . ഇത്തരം സാഹചര്യത്തിലാണ് കേരളത്തിലെ സർക്കാർ ജീവനകാരുടെ ക്ഷമബത്ത കുടിശിക തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് പ്രതിക്ഷേധാർഹമാണെന്നും , ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ട ഡി.എ കുടിശിക , ലീവ് സറണ്ടർ , ശമ്പള പരിഷ്കരണ കുടിശിക എന്നീ അനൂകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കണമെന്നും ജോയിൻ്റ് കൗൺസിൽ സിവിൽ മേഖലാ കൺവൻഷർ ആവശ്യപെട്ടു .
കൽപ്പറ്റ എം.ജി.ടി ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ലതിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സുനിൽ ജോസ് സ്വാഗതം പറഞ്ഞു . ജില്ലാ സെക്രട്ടറി ബിനിൽ കുമാർ ടി.ആർ, ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് , ട്രഷറർ ആർ.ശ്രീനു , കെ.ആർ സുധാകരൻ , റഷീദ പി.പി ,ഷെമീർ കെ എന്നിവർ സംസാരിച്ചു.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്